| >>> Sajithran & Me കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തില്‍ ഞങ്ങളെത്തിയപ്പോള്‍ സമയം 7.30. തിരുവനന്തപുരത്ത് നിന്നും 2 മണിക്കൂര്‍ ബൈക്ക് യാത്ര. മലയോര പ്രദേശമായതുകൊI¡ നല്ലപോലെ വെയില്‍ വീണിരുന്നു. എങ്കിലും കുളിരകന്നിട്ടില്ല. മകരവിളക്ക് കഴിഞ്ഞ സമയമായതിനാല്‍ അമ്പലത്തില്‍ സാമാന്യം തിരക്കുI.¡ കൂടുതലും അന്യ സംസ്ഥാനത്തുനിന്നുള്ള അയ്യപ്പന്‍മാര്‍. ക്ഷേത്രോല്‍പത്തിക്ക് പിന്നില്‍ രസകരമായ ഒരു ഐതീഹ്യമുI.¡ അതിപ്രകാരം. രാമേശ്വരം യാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി ഒരു വൃദ്ധ ബ്രാഹ്മണനും പരിചാരകരും കല്ലടയാറിന്‍റെ ഓരത്ത് വിശ്രമിക്കാനിരുന്നു. പരിചാരകര്‍ അത്താഴം തയ്യാറാക്കാന്‍ അടുപ്പു കൂട്ടുവാനൊരുങ്ങി. സമീപത്തായി കI ഒരു കല്ലിനിരുവശത്തുമായി രIá കല്ലുകള്‍ കൂടെ വെച്ച് അവര്‍ അടുപ്പൊരുക്കി. എന്നാല്‍ ആദ്യത്തെ കല്ല് അല്‍പം വലുതായിരുന്നു. ഉയരം പാകമാക്കാന്‍ മറ്റ് രIá കല്ലുകളും ഒന്നിനും മീതെ മറ്റൊന്നായി വച്ചു. അപ്പോള്‍ ആദ്യത്തെ കല്ല് അല്‍പം കൂടി വലുതായി. വീIáമൊരു കല്ല് സംഘടിപ്പിച്ച് ഉയരം പാകമാക്കി. അപ്പോഴും ആദ്യത്തെ കല്ല് വലുതായിത്തന്നെയിരുന്നു. വീIᢠകല്ലുകള്‍ സംഘടിപ്പിച്ച് ഉയരം തുല്യമാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ആദ്യത്തെ കല്ല് ഉയര്‍ന്നുയര്‍ന്നു വന്നു കൊIòരുന്നു. നിരാശരായി അവരിലൊരാള്‍ ആദ്യത്തെ കല്ലിനെ മറ്റൊരു കല്ലുകൊI¡ ആഞ്ഞിടിച്ചു. പെട്ടെന്ന് ആ കല്ലില്‍ നിന്നും ചോര ചീറ്റിത്തെറിച്ചു. ഭയചകിതരായ പരിചാരകര്‍ വിവരം ബ്രാഹ്മണനെ അറിയിച്ചു. അദ്ദേഹം രാമേശ്വരത്തു നിന്നും കൊI¡വന്ന പുണ്യതീര്‍ത്ഥത്തില്‍ അല്‍പമെടുത്ത് കല്ലില്‍ തളിച്ചതും അയ്യപ്പന്‍ ബാലക രൂപത്തില്‍ അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. കൊട്ടാരക്കര തമ്പുരാന്‍ ഈ വാര്‍ത്ത അറിയുകയും അവിടെ അയ്യപ്പന് ക്ഷേത്രം പണിയുകയും ചെയ്തുവെന്നാണ് ഐതീഹ്യം. ക്ഷേത്രത്തിനു മുന്നിലൂടെ തെളിനീരുമായി ഒഴുകുന്ന പുഴ. കല്ലടയാറിന്‍റെ ഒരു പോഷക നദിയാണിത്. പക്ഷേ സീസണ്‍ തിരക്കിന്‍റെ ബാക്കിയെന്നോണം പുഴയുടെ പരിസരമാകെ വിസര്‍ജ്യങ്ങളായിരുന്നു. അത്യാവശ്യം വൃത്തി തോന്നിയൊരിടത്ത് കുളി കഴിച്ച് ബാലശാസ്താവിനെ തൊഴുതിറങ്ങി നേരെ തെzലയിലേക്ക്. പോകുന്ന വഴി സുന്ദരമായ പുഴയോരത്ത് ഉദയസൂര്യനെ സാക്ഷിയാക്കി ഒരു ഫോട്ടോ ഷൂട്ട്. 'തേന്‍ + മല' എന്നതില്‍ നിന്നുമാണ് തെzല എന്നപേര് ആ പ്രദേശത്തിനു കിട്ടിയത്. ശെന്തുരുണി വന്യജീവി സങ്കേതത്തില്‍പ്പെടുന്ന ഇവിടെ അപൂര്‍വങ്ങളായ വൃക്ഷലതാദികളുടെ കലവറയാണ്. അതിനാല്‍ത്തന്നെ ഇവിടെ നിന്നും ശേഖരിക്കുന്ന തേനിന് ഔഷധഗുണം കൂടുതലാണ്. സമുദ്രനിരപ്പില്‍ നിന്നും 100-600 മീ. ഉയരത്തിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. തെzല ഇക്കോടൂറിസം പ്രോജക്ട് ഇന്ത്യയിലെ ആദ്യത്തെ അത്തരം പ്രോജക്ട് എന്നരീതിയില്‍ വിഖ്യാതമാണ്. SH-2 തെzല ജംഗ്ഷനില്‍ വെച്ച് NH-208 മായി കൂടിച്ചേരുന്നതിന് ഏകദേശം 2 km മുമ്പേ തെzല ഡാമിന് സമീപത്തായാണ് ഇക്കോ ടൂറിസം സോണുകള്‍. കല്ലടയാറിന് കുറുകേ നിര്‍മ്മിച്ചിട്ടുള്ള ഈ അണക്കെട്ടാണ് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി. 1961 ല്‍ ആരംഭിച്ച കല്ലട ജലസേചന പദ്ധതിയുടെ (KIP) പ്രധാന അണക്കെട്ടാണിത്. തിരുവനന്തപുരത്ത് നിന്നു വരുമ്പോള്‍ അണക്കെട്ടിനടുത്തെത്തുന്നതിനു മുമ്പേ പള്ളം വെട്ടിയില്‍ ഒരു 'സാഡ്ല്‍ ഡാമും' (saddle dam) കാണാം. പ്രധാന അണക്കെട്ട് പണിതപ്പോള്‍ വെള്ളം കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ഡാമാണിത്. 335 മീ. നീളവും 81 മീ ഉയരവുമുള്ള തെzല ഡാമില്‍ നിന്നും 50 MW വൈദ്യൂതി ഉല്‍പാദിപ്പിക്കാനും കഴിയും. 9-Þ¢ പദ്ധതിയില്‍ പ്രാധാന്യം നല്‍കിയ ഈ പ്രോജക്ട് ഇതുവരെയും കമ്മീഷന്‍ ചെയ്തിട്ടില്ല. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ജലസേചനമാണ് പ്രധാന ഉദ്ദേശ്യം. തെzല ഡാമിലേക്ക് 5 രൂപ പ്രവേശന പാസുI.¡ പാര്‍ക്കിംഗ് ഫീ വേറെയും. കുറച്ച് ദൂരം വളഞ്ഞ് ചുറ്റി നടന്നാലെ ഡാമിന് മുകളിലെത്തൂ. ഡാമിനു മുകളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ല. എങ്കിലും സെക്യൂരിറ്റി ഗാര്‍ഡിന്‍റെ കണ്ണുവെട്ടിച്ച് ഫോട്ടോയെടുക്കാന്‍ മൊബൈല്‍ ക്യാമറ ഉപകാരമായി. ഡാമിന്‍റെ ആകെയുള്ള മൂന്ന് ഷട്ടറുകളും അടച്ചിട്ടിരിക്കുകയാണ്. അതിനടിയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം മാത്രം റിസര്‍വോയറില്‍ കുറച്ച് ദൂരം ഉള്ളിലായി വെള്ളത്തില്‍ ഒരു കല്‍മതില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. ജലനിരപ്പറിയാന്‍ ഉIÞക്കിയതാണത്രേ അത്. കെട്ടിയുയര്‍ത്തിയിരിക്കുന്ന ഭാഗം ആഴം കുറവുള്ള സ്ഥലമാണത്രേ. കല്‍ക്കെട്ടിനടുത്തായി വെള്ളത്തില്‍ നില്‍ക്കുന്ന ഒരു മരം അത് ശരിവെയ്ക്കുന്നു. തെzല ഇക്കോടൂറിസം പല സോണുകളായാണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണിതും. 'തെzല ഇക്കോടൂറിസം പ്രോജക്ട് സൊസൈറ്റി (Thenmala Eco-tourism Project Society-TEPS) ക്ക് കീഴിലാണിത് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ കോര്‍പറേറ്റ് ഓഫീസില്‍ നിന്ന് വിവരങ്ങള്‍ നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ഡീര്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ (Deer Rehabilitation Centre), ബട്ടര്‍ ഫ്ളൈ സഫാരി പാര്‍ക്ക് (Butterfly Safari Park), മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫìæIയ്ന്‍ (Musical Dancing Fountain) സാങ്ച്വറിയില്‍ ബോട്ടിംഗ്, ട്രക്കിംഗ്, ലഷര്‍ സോണ്‍ (Liesure Zone), അഡ്വFര്‍ സോണ്‍ (Adventure Zone) എന്നിവയൊക്കെയാണ് ഇവിടുത്തെ attractions. എല്ലാറ്റിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത പാസ് വേണം. ഫെസിലിറ്റേഷന്‍ സെന്‍ററിനോടനുബന്ധിച്ച് ഓരോ സ്ഥലത്തിന്‍റെയും ചിത്രങ്ങളോട് കൂടിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുI.¡ സന്ദര്‍ശകര്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് അവിടേക്കുള്ള പാസ് വാങ്ങണം. Amphi theatre, Shop cort, Restaurant, Nakshatravanam, Musical dancing fountain എന്നിവ 'കള്‍ച്ചറല്‍ സോണി'ന്‍റെ ഭാഗമാണ്. 27 ജzനക്ഷത്രങ്ങളുടെ പേരിലുള്ള 27 മരങ്ങളാണ് നക്ഷത്രവനത്തിന്‍റെ പ്രത്യേകത. മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫìæIയ്ന്‍ വൈകുന്നേരം 7 മണിക്ക് ശേഷമാണ് പ്രവേശനം. കുറഞ്ഞത് 20 മുതിര്‍ന്ന ടിക്കറ്റെങ്കിലും വേണംതാനും. അഡ്വFര്‍ സോണില്‍ വിവിധ activity-കള്‍ക്ക് പ്രവേശന പാസിനു പുറമേ പ്രത്യേകം ഫീസടയ്ക്കണം. എന്നാല്‍ അത് optional ആണ്. സോണില്‍ പ്രവേശിച്ചതിനുശേഷം താത്പര്യമുള്ള ആക്ടിവിറ്റികള്‍ക്ക് അവിടെത്തന്നെ ഫീ കൊടുത്താല്‍ മതി. ഞങ്ങള്‍ ലഷര്‍ സോണും അഡ്വFര്‍ സോണും മാത്രം തിരഞ്ഞെടുത്ത് പാസ് വാങ്ങി. ഡാമിന് താഴെ ഒരു വശത്ത് കുന്നിന്‍ ചെരുവിലായാണ് leisure zone. സ്കള്‍പ്ചര്‍ ഗാര്‍ഡന്‍ (Sculpture Garden) , ബോര്‍ഡ് വാക് (Board Walk) തൂക്കുപാലം എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മരങ്ങള്‍ക്കിടയിലൂടെ, കരിങ്കല്‍ പാകിയ ഒറ്റയടിപ്പാത. തണല്‍ വീണു കിടക്കുന്ന കുളിര്‍മയിലൂടെ നടന്നു പോകുമ്പോള്‍ വഴിയരുകില്‍ പലയിടങ്ങളിലായി കോണ്‍ക്രീറ്റില്‍ തീര്‍ത്ത ശില്‍പങ്ങള്‍. കൂടാതെ പ്രകൃതിയേയും വനത്തെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന സചിത്ര ബോര്‍ഡുകളും. 'മനുഷ്യനും പ്രകൃതിയും' (Man & Nature) - എന്നതാണ് ശില്‍പങ്ങളുടെ പ്രമേയം. ശില്‍പങ്ങളും ബോര്‍ഡുകളും പലതും നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിക്രമാദിത്യനും വേതാളവും, ജഡായു, ശിവമുഖം, വേട്ടക്കാരന്‍, ശ്രീബുദ്ധന്‍, നര്‍ത്തകിമാര്‍ എന്നിവ ശില്‍പങ്ങളില്‍ ചിലത് മാത്രം. പരിപാലനത്തിലെ പോരായ്മ കാരണം എല്ലാം ചാരുത നഷ്ടപ്പെട്ട അവസ്ഥയിലാണ്. എല്ലാം കI¡ കുന്നിറങ്ങിയെത്തുന്നത് ഡാമിന്‍റെ അടിഭാഗത്താണ്. അവിടെ നദിയിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ ഓരം ചേര്‍ന്ന് ഒരു walk way ഉIÞക്കിയിട്ടുI.¡ അതാണ് ബോര്‍ഡ് വാക്. അത് കടന്ന് കുറച്ച് ദൂരം പോയാല്‍ നദിയ്ക്കക്കരയ്ക്ക് ഒരു തൂക്കുപാലം. എന്നാല്‍ അക്കരെ കടക്കാന്‍ കഴിയില്ല. പാലത്തിന്‍റെ മറുകരയിലെ ഭാഗം അടച്ചിട്ടിരിക്കുകയാണ്. പാലത്തിനടിയിലൂടെ, പI¡ കൂലം കുത്തിയൊഴുകിയിരുന്ന നദി, ഇന്ന് ഷട്ടറിനടിയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളവുമായി ഇഴഞ്ഞ് നീങ്ങുന്നു. ലഷര്‍ സോണില്‍ നിന്നും പുറത്ത് കടക്കുമ്പോള്‍ സമയം 12.30 ആയിരുന്നു. വിശപ്പ് അക്ഷമ പ്രകടിപ്പിച്ചു തുടങ്ങി. ഉച്ചഭക്ഷണം തെzല ടìണിലെ ഒരു ചെറുഹോട്ടലില്‍ നിന്നായിരുന്നു. വലിയ ഹോട്ടലുകളൊന്നും അവിടെയില്ല. രI¡ പ്രധാന റോഡുകള്‍ സന്ധിക്കുന്നതിനാല്‍ രൂപപ്പെട്ട ഒരു ചെറിയ ടìണ്‍. മത്തി പൊരിച്ചതും കൂട്ടിയുള്ള ഊണിന് അതു കൊI¡തന്നെ ഒരു നാടന്‍ ടച്ച് ഉIÞയിരുന്നു. തിരിച്ച് അഡ്വFര്‍ സോണിലെത്തി. പാസ് നല്‍കിയാല്‍ നമ്മെ കടത്തി വിടുന്നത് മരത്തിനു മുകളിലൂടെ നിര്‍മ്മിച്ച ഒരു നടപ്പാതയിലേക്കാണ്. (Elevated Walk Way) കാടിനുള്ളില്‍ വzരങ്ങള്‍ക്കിടയില്‍, ഏകദേശം അF¡ മീറ്ററോളം ഉയരത്തില്‍ നിര്‍മ്മിച്ച വളഞ്ഞ് പുളഞ്ഞ ഈ പാലത്തിലൂടെ നൂറ് മീറ്ററോളം കുന്നിന് മുകളിലേക്ക് നടന്ന് കയറാം. കയറുന്ന വഴി നീളെ സFÞരികളുടെ 'സ്നാക്സും' കാത്ത് വാനരപ്പട നില്‍പ്പുIÞവും. നിരുപദ്രവകാരികളെങ്കിലും ഭക്ഷണം കIÞല്‍ തട്ടിപ്പറിച്ചേക്കാം. നടപ്പാത പിന്നിട്ട് കുന്നിന്‍ ചെരിവിലൂടെ നടക്കുമ്പോള്‍ 'rock climbing' ന്‍റെ പാറക്കൂട്ടങ്ങള്‍ കാണാം. സമയവും ധൈര്യവുമുæIങ്കില്‍ ഒരു കൈ നോക്കാം. കുന്നിറങ്ങിയെത്തുമ്പോള്‍ ഒരു ചെറിയ തടാകമാണ് ബോട്ടിംഗ്, റിവര്‍ ക്രോസിംഗ്, ബര്‍മ ബ്രിഡ്ജ് തുടങ്ങിയവ ഇവിടെയാണ്. അഡ്വFര്‍ സോണില്‍ നിന്ന് പുറത്ത് കടന്ന് പാലരുവിയിലേക്ക് യാത്ര തുടങ്ങിയപ്പോള്‍ സമയം 1.35 തെzല പിന്നിട്ട് കുറച്ചു ദൂരം ചെന്നപ്പോള്‍ തന്നെ പ്രശസ്തമായ '13 കണ്ണാറപ്പാലം. NH-208, കൊല്ലം-മധുര റോഡിന്‍റെ ഓരം പറ്റി, 13 ആര്‍ച്ചുകള്‍ക്ക് മുകളിലൂടെ പുനലൂര്‍ - ചെങ്കോട്ട റെയില്‍ പാത. 40 അടിയിലേറെ ഉയരത്തില്‍, കൊളോണിയല്‍ സംസ്കാരം ചാന്ത് തേച്ചുറപ്പിച്ച, കരിങ്കല്‍പ്പാലത്തിലൂടെ ഇന്ന് വIòയോടുന്നില്ല. പാളങ്ങള്‍ തുരുമ്പിച്ച് തുടങ്ങിയിരിക്കുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഈ പാളത്തിലൂടെ ഓടിയ അവസാന വIòയിലെ യാത്രക്കാരനായപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ്, കണ്ണാറപ്പാലം അടുത്ത് കാണാന്‍ വീIáമൊരു വരവ്. റോഡില്‍ നിന്നും കുന്നിന്‍ ചെരുവിലൂടെ പാലത്തിനു മുകളിലേക്ക് വലിഞ്ഞു കയറി. താഴെ 'കുഞ്ഞു'കാറുകളും ബൈക്കുകളും പോകുന്നത് കാണാം. ചെറിയൊരു തുരങ്കം കഴിഞ്ഞാണ് തീവIò പാലത്തിലേക്ക് പ്രവേശിക്കുക. ചക്രങ്ങള്‍ തെന്നിമാറാതിരിക്കാന്‍ പാളത്തിനുള്‍വശത്തായും പാളങ്ങള്‍ ഘടിപ്പിച്ചിട്ടുI.¡ വികസനത്തിന്‍റെ, വീതിയുള്ള പാളമേറി മറ്റൊരു തീവIò ഈ പാതയിലൂടെ കടന്നുവരുമ്പോള്‍ കണ്ണാറപ്പാലവും ഇരുളടഞ്ഞ ഈ ഗുഹകളും ഒരുപക്ഷേ കæIന്നു വരില്ല. അതിനു മുമ്പേ കണ്ണാറപ്പാലവും കാഴ്ചകളും മനസ്സിലും ക്യാമറയിലും മായാതെ സൂക്ഷിക്കാന്‍ കിട്ടിയതാണീ അവസരം. പാലരുവിയിലെത്തുമ്പോള്‍ 3 മണിയായിരുന്നു. ഹൈവേയില്‍ നിന്നും 4 കി.മി. ഉള്ളിലായാണ് വെള്ളച്ചാട്ടം. അതിനടുത്ത് വരെ വാഹനം പോകും. പാസ് എടുക്കണം- ആള്‍ക്കും വാഹനത്തിനും. 300 അടിയിലേറെ (91 മീ) ഉയരത്തില്‍ നിന്നും പതിക്കുന്ന ഒരരുവിയാണിവിടെ. വെള്ളം കുറച്ചേ ഉള്ളൂവെങ്കിലും പാറകളില്‍ തട്ടി താഴേക്ക് പതിക്കുമ്പോള്‍ ശരിക്കും പാലുപോലെ. വെള്ളച്ചാട്ടത്തിനു താഴെ കുളിക്കാനും സìകര്യമുI.¡ കുറച്ച് മുകളിലായി കാഴ്ചയ്ക്ക് സìകര്യമൊരുക്കി ഒരു കല്‍മണ്ഡപമുI.¡ ബൈക്കില്‍ പെട്രോള്‍ റിസര്‍വിലായതിനാല്‍ 5 കി.മി. അപ്പുറത്ത്, തമിഴ്നാട്ടിലെ ഒരു പമ്പില്‍ച്ചെന്നാണ് പെട്രോളടിച്ചത്. നെല്‍പ്പാടങ്ങള്‍ക്കിടയിലെ ആ പമ്പില്‍ നിന്ന് പെട്രോളടിച്ച് വIò തിരിച്ചപ്പോള്‍ തലയുയര്‍ത്തി പശ്ചിമഘട്ട മലനിരകള്‍. അതു കടന്ന് വീIᢠകേരളത്തിലേക്ക്.............. ![]() ![]() |
| |||||||||||||||||||||||||||||
തെന്‍മല, പാലരുവി
Subscribe to:
Posts (Atom)


