>>> Saanish, Sujith, Vipin & Me കന്യാകുമാരി-ഇന്ത്യന്‍ ഉപദ്വീപിന്‍റെ തെക്കേ മുനമ്പ്. മൂന്ന് അലയാഴികളുടെ തലോടലാലും, കന്യാകുമാരി ദേവിയുടെ സാന്നിദ്ധ്യത്താലും അനുഗ്രഹീതമായ പ്രദേശം. ഉദയവും അസ്തമയവും ഒരേ സ്ഥലത്തു നിന്നു വീക്ഷിക്കാവുന്ന ലോകത്തിലെ ചുരുക്കം ഇടങ്ങളിലൊന്ന്. ഇവിടെ, കിഴക്കന്‍ തീരത്തു നിന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിലെ കുഞ്ഞലകള്‍ പാദങ്ങളില്‍ വന്ന് തഴുകും. തെക്കന്‍ തീരത്ത് ഇന്ത്യന്‍ മഹാസമുദ്രവും, പടിഞ്ഞാറ് അറബിക്കടലും കാല്‍ത്തളിരുകളെ പുല്‍കും. തിരുവനന്തപുരത്തു നിന്നും പുലര്‍ച്ചെ തന്നെ യാത്ര തിരിച്ചതിനാല്‍ 90km ഓടിയെത്താന്‍ ബൈക്കുകള്‍ രI.¡മണിക്കൂറെ എടുത്തുള്ളു. സൂര്യോദയം കാണലാണ് ലക്ഷc¢. കിഴക്ക് പശ്ചിമഘട്ട മലനിരകള്‍ കോട്ട കെട്ടിയിട്ടുള്ള കേരളത്തില്‍ ഉദയം മലനിരകള്‍ക്കപ്പുറത്തുനിന്നാണല്ലോ. കുട്ടിക്കാലത്ത് കേട്ടതും കIതുമായ കാഴ്ചകളിലും, പറഞ്ഞും അറിഞ്ഞതുമായ കഥകളിലും വരച്ച ചിത്രങ്ങളിലുമെല്ലാം മലകള്‍ക്കപ്പുറത്തായിരുന്നു സൂര്യോദയം. വൈകുന്നേരങ്ങളില്‍ കടല്‍ വെള്ളത്തില്‍ മുങ്ങിച്ചാമ്പലാവുന്ന സൂര്യന്‍ പുലര്‍കാലങ്ങളില്‍ വിസ്മയകിരണങ്ങളുമായി കുന്നിന്‍ മുകളില്‍ വന്നെത്തി നോക്കും. കന്യാകുമാരിയിലെ കുട്ടികളുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഉദയവും അസ്തമയവും ഒരു പോലെയായിരിക്കും. സന്ധ്യക്ക് കടലിനടിയില്‍ മറയുന്ന സൂര്യന്‍ രാവിലെ എങ്ങിനെ മലകള്‍ക്കപ്പുറത്തു നിന്നു പുറത്തു വരുന്നു എന്നാലോചിച്ച് അവര്‍ക്ക് തല പുകക്കേIò വരാറുIÞവില്ല. ഏതായാലും ഉദയാര്‍ക്കനേയും പ്രതീക്ഷിച്ച് ഞങ്ങളടക്കമുള്ള ജനസFയം ഈ തീരത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറൊന്നായി. സമയം 6 മണി. അന്തരീക്ഷം പ്രകാശമാനമായിക്കഴിഞ്ഞു. കന്യാകുമാരി ദേവിയുടെ അമ്പലത്തിന്‍റെ തെക്കേ നടയുടെ മുന്നില്‍, ഉദയാസ്തമയങ്ങള്‍ കാണാനായി നിര്‍മ്മിച്ചിട്ടുള്ള കല്‍മണ്ഡപത്തിനടുത്തായാണ് ഞങ്ങള്‍ സീറ്റ് നേടിയത്. 6.12 നാണ് കലIര്‍ പ്രകാരം ഉദയം. ഞങ്ങളെത്തുമ്പോള്‍ നിഴല്‍ പോലെ ദൃശ്യമായിരുന്ന വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയുമെല്ലാം ഇപ്പോള്‍ സുവ്യക്തം. അതിനും പുറകില്‍ ചക്രവാളത്തിനു മുകളിലുള്ള വെണ്‍മേഘശകലങ്ങള്‍ തുടുത്തു തുടങ്ങി. പിന്നിലൊരു കളമൊഴി കേട്ടാണ് ഞങ്ങള്‍ തിരിഞ്ഞു നോക്കിയത് 'Is sunrise over?' ഇല്ല തുടങ്ങാന്‍ പോവുന്നതേയുള്ളുവെന്ന്, ആ ഹിന്ദിക്കാരിയെ വായില്‍ വന്ന ഇംഗ്ളീഷ് പറഞ്ഞ് തൃപ്തിപ്പെടുത്തിയപ്പോള്‍ സുജിത്തിണ്റ്റെ കമന്‍റ്; 'ഇവളെവിടുത്തുകാരിയെട?, sunrise കഴിഞ്ഞെങ്കില്‍ സൂര്യന്‍ ആകാശത്തു നോക്കിയാല്‍ കാണില്ലേ?' ഞങ്ങളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ രംഗം പന്തിയല്ലെന്നു കI¡അവള്‍ പതിയെ പിന്‍വലിഞ്ഞു. ആറരയായപ്പോഴേക്കും മേഘപാളികളുടെ മറ നീക്കി സൂര്യന്‍ മുഖം കാണിച്ചു. കടലും ആകാശവും സ്വര്‍ണവര്‍ണമായി. കരയിലേക്ക് വിരിച്ച സ്വര്‍ണപ്പരവതാനി കടലോളങ്ങളില്‍ ഇളകിയാടി. പിന്നെ ഫോട്ടോഗ്രഫര്‍മാരുടെ ഊഴമായിരുന്നു!! വെയില്‍ കനക്കുന്നതിനു മുമ്പെ വിവേകാനന്ദപ്പാറ സന്ദര്‍ശിക്കാനിരുന്ന ഞങ്ങളെ വരവേറ്റത് ബോട്ട് ടിക്കറ്റിനായുള്ള നീI ക്യുവായിരുന്നു. നീളം അര കിലോമീറ്റര്‍!!! കന്യാകുമാരിയില്‍ ഉദയം. അതുകഴിഞ്ഞ് പരിസരപ്രദേശങ്ങളിലെ കാഴ്ചകള്‍ക്കായി ഒരു സFÞരം. വൈകുന്നേരം, അസ്തമയത്തിന് വീIᢠകന്യാകുമാരിയില്‍. ഇതായിരുന്നു ഞങ്ങളുടെ പ്ളാന്‍. അതുകൊI¡ബോട്ടിംഗ് തല്‍കാലം മാറ്റിവച്ചു. അടുത്ത സ്ഥലം 'വട്ടക്കോട്ട'. കന്യാകുമാരി തുറമുഖത്തിന്‍റെ സുരക്ഷാര്‍ത്ഥം നിര്‍മിച്ചതെന്ന് കരുതുന്ന ഈ കോട്ട കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ്. പതിനെട്ടാം നൂറ്റാIòല്‍ തിരുവിതാംകൂര്‍ രാജാവ് പുനര്‍നിര്‍മിച്ച ഇത്, പിന്നീട് ഡച്ച് ജനറല്‍ ഡിലനോയ് ബലപ്പെടുത്തുകയും, ബ്രിട്ടീഷുകാര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തിട്ടുI.¡ ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിത നിര്‍മ്മിതിയായി നില കൊള്ളുന്നു. ഏഴരക്ക് ഞങ്ങളവിടെ ചെല്ലുമ്പോള്‍ പ്രവേശനസമയമായിട്ടില്ല; ഒമ്പതര മുതലാണ്. പക്ഷേ തമിഴനല്ലേ ഗേറ്റില്‍; 20 രൂപ കൈമടക്കില്‍ ഗേറ്റ് മലര്‍ക്കെ തുറന്നു. അതാണ് തമിഴ്നാടിന്‍റെ സ്വഭാവം. നമ്മുടെ ഭാഷയില്‍ 'നക്കാപ്പിച്ച' കൈമടക്ക്. പക്ഷേ ആര്‍ക്കും നഷ്ടബോധമില്ല; കൊടുക്കുന്നവനും കിട്ടുന്നവനും ഹാപ്പി. ചതുരത്തിലുള്ള കോട്ടമതിലിന്‍റെ മൂലകളില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍, ദീര്‍ഘവൃത്തകൃതിയില്‍ നിരീക്ഷണഗോപുരങ്ങളുI.¡ അതുകൊIÞവാം 'വട്ടക്കോട്ട' എന്ന പേര്. കടലിന്‍റെ വശത്തുള്ള ഈ ഗോപുരങ്ങളിലൊന്നില്‍ നിന്നാല്‍ കന്യാകുമാരി വരെ തീരം ദൃശ്യമാണ്. കോട്ടക്കുള്ളില്‍, മധ്യത്തില്‍, ദീര്‍ഘചതുരാകൃതിയില്‍ ഒരു കുളമുI.¡ബാക്കി ഭാഗം പുല്‍ത്തകിടിയാണ്. വട്ടക്കോട്ടയില്‍ നിന്നും നേരെ 'ആരല്‍വാമൊഴി'. യാത്ര NH-7 ലൂടെയാണ്-ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഹൈവേ. മധ്യത്തില്‍ വീതിയേറിയ മീഡിയനുകളുള്ള, വാഹനബാഹുല്യമില്ലത്ത, മലയാളികളെ കൊതിപ്പിക്കുന്ന നാലുവരിപ്പാത. ഇരുവശങ്ങളിലും കാറ്റാടികള്‍(windmill). ആരല്‍വാമൊഴി എത്താറായപ്പോഴേക്കും കാറ്റാടികളുടെ എണ്ണം കൂടി. പശ്ചിമഘട്ടത്തിന്‍റെ നീലിമയാര്‍ന്ന പശ്ചാത്തലത്തില്‍ അവയുടെ ദലങ്ങള്‍ കൂട്ടത്തോടെ തിരിയുന്ന കാഴ്ച ഇമ്പമാര്‍ന്നതു തന്നെ. ഈ റൂട്ടില്‍ പൂപ്പാടങ്ങളും കാണാമായിരുന്നെന്ന് സചിത്രന്‍ പറഞ്ഞറിഞ്ഞു. ആ ഭാഗ്യം ഞങ്ങള്‍ക്കുIÞയില്ല. ആരല്‍വാമൊഴിയിലായിരുന്നു 'ബ്രേക്ഫാസ്റ്റ്'. പൊറോട്ടയും ബീഫും വാഴയിലയില്‍ വിളമ്പിത്തന്നു. ഭക്ഷണം കഴിഞ്ഞ്, വടക്കന്‍ മലബാറിലേതുപോലെ, 'ഇലയെടുത്തു ചാടുക'യും വേണം. ഇവിടെ നിന്നിനി 'ഉലക്കയരുവി'യിലേക്ക്. ഉലക്കയരുവിയിലേക്ക് വഴി കIáപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടി. ആരല്‍വാമൊഴിയില്‍ നിന്നും അഴകിയപാണ്ഡ്യപുരം ചെന്ന് right തിരിഞ്ഞാണ് പോകേIതെന്ന് റൂട്ട് മാപ്പിലുI.¡പക്ഷേ, ഒന്നുരI.¡'അണ്ണന്‍'മാരോട് ചോദിച്ചപ്പോള്‍ 'അഴകിയപാണ്ഡ്യപുരം' അവര്‍ കേട്ടിട്ടേയില്ല. ഒടുവില്‍ ഓട്ടോസ്റ്റാന്‍റിലെത്തി. 'അണ്ണന്‍' കുറച്ചുനേരം ചിന്തിച്ച് ഉറക്കെപ്പറഞ്ഞു; "ഓ, അഴകാIòപുരമാ? ഇന്ത റൈറ്റ് ടേണ്‍ പണ്ണി സ്ട്രൈറ്റാ പോങ്കോ". അപ്പൊ അതാണ് കാര്യം; നമ്മള്‍ ചോദിച്ചതില്‍ കുറച്ച് സംസ്കാരം കൂടിപ്പോയി. അഴകാIòപുരവും ഉലക്കയരുവിയും മാറി മാറി ചോദിച്ച് സ്ഥലത്തെത്തിയപ്പോള്‍ സമയം 10.30 കഴിഞ്ഞിരുന്നു. വIò നിര്‍ത്തി ഇനി കാട്ടിലൂടെ 2km നടക്കണം.. അവിടെക്കI അമ്മച്ചിയുടെ പെട്ടിക്കടയില്‍ നിന്നും സോഡാസര്‍ബത്ത് വാങ്ങിക്കുടിച്ചു. ആ പെട്ടിക്കടയാണ് 'ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍'. 'ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍'-അമ്മച്ചി, ബൈക്ക് വെക്കാന്‍ തണലുള്ള സ്ഥലം കാണിച്ചു തന്ന് വഴി വിശദമാക്കി. നടന്നു തുടങ്ങിയപ്പോഴെ രI.¡ പേര്‍ ഞങ്ങളെ തടുത്തു. കൈയിലെ ബാഗും ക്യാമറയുമെല്ലാം ചെക്ക് ചെയ്തു. ക്യാമറ കൊI.¡പോകാന്‍ പറ്റില്ലെന്നൊരു ഉത്തരവും. അവരെ വനം വകുപ്പ് നിയമിച്ചിരിക്കുന്നത് തന്നെയാണോ ആവോ? ഏതായാലും തിരിച്ച് വരുമ്പോള്‍ 'കാണാം' എന്ന വ്യവസ്ഥയില്‍ ക്യാമറ കൈയിലെടുത്ത് കാട്ടിനുള്ളിലൂടെ നടന്നു തുടങ്ങി. കാടെന്നു പറയാനൊന്നുമില്ല. ചുറ്റിനും നെല്ലിമരങ്ങളാണ്. നടന്നു തുടങ്ങുമ്പോഴേ ദൂരെ മലമുകളില്‍ വെള്ളച്ചാട്ടം ദൃശ്യമാവും.വെള്ളച്ചാട്ടത്തിനടുത്ത് ഒരു ചെറിയ അമ്പലമുI.¡(അത് തമിഴരുടെ സംസ്കാരമാണല്ലൊ). വെള്ളച്ചാട്ടത്തിന് ഉലക്കയുടെ ആകൃതിയൊന്നും തോന്നിയില്ല. തിരിച്ച് വരുമ്പോഴാണ് മനസ്സിലായത്; ഞങ്ങള്‍ കIത് രIÞമത്തെ തട്ടിലുള്ള പതനമാണ്. ആദ്യത്തെ തട്ടില്‍ ഉലക്ക പോലെ താഴേക്ക് നേര്‍ത്ത് പതിക്കുന്ന ഒരു ചാട്ടം വേറെയുI.¡ രIÞമത്തെ വള്ളച്ചാട്ടത്തിനടിയില്‍ നിന്നു നോക്കുമ്പോള്‍ ആദ്യത്തേത് കാണില്ല. അല്‍പം ദൂരെ മാറി നിന്ന് നോക്കിയാലേ കാണൂ. കുന്നിന്‍നെറുകയില്‍ നിന്നും നൂലു പോലെ ഞാന്നിറങ്ങുന്നു ആദ്യത്തെ ചാട്ടം. അവിടെ നിന്നും ചിതറിത്തെറിച്ച് പരന്നാണ് രIÞമത്തെ പതനം. കൂടുതല്‍ സുന്ദരവും ആകര്‍ഷകവും ആദ്യത്തേതു തന്നെ, എങ്കിലും, അകലേ നിന്ന് ആസ്വദിക്കാനേ കഴിയൂ; അവിടേക്ക് വഴിയില്ല! വെള്ളച്ചാട്ടത്തിനരികില്‍, മലæFരിവില്‍ നിന്ന് താഴ്‌വാരഭംഗി ആസ്വദിക്കാനായി ഇരുമ്പ് ബാരിക്കേഡുകള്‍ നിര്‍മ്മിച്ചിട്ടുI.¡ ഇനി വീI കന്യാകുമാരിയിലേക്ക്. അവിടെയെത്തിയപ്പോള്‍ അവസ്ഥ പഴയതു തന്നെ; നീI ക്യൂ!! മറ്റ് മാര്‍ഗമില്ല, ഞങ്ങളും കണ്ണി ചേര്‍ന്നു. ഞനൊഴികെ മറ്റ് മൂന്ന് പേര്‍ക്കും കന്യാകുമാരി നവ്യാനുഭവമാണ്. മുന്‍പൊരിക്കല്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ തിരുവള്ളുവര്‍ പ്രതിമ നില്‍ക്കുന്ന പാറയിലേക്കും സന്ദര്‍ശനം അനുവദിച്ചിരുന്നു.സീസണ്‍ തിരക്കും ബോട്ടിന്‍റെ എണ്ണക്കുറവും ആണെന്ന് പറയുന്നു: അവിടേക്കിപ്പോള്‍ പ്രവേശനമില്ല. കന്യാകുമാരി ദേവി ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിച്ചതായി കരുതുന്ന 'ശ്രീപാദപാറ', 1892 ഡിസമ്പര്‍ 24,25,26 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിലിരുന്നിരുന്ന സ്ഥലത്ത് പണിത 'വിവേകാനന്ദ സ്മൃതിമണ്ഡപം', മണ്ഡപത്തിനു താഴെ കണ്ണിലും കാതിലും ഓംകാരധ്വനിയുണര്‍ത്തി ധ്യാനിച്ചിരിക്കാന്‍ സജ്ജമാകിയ 'ധ്യാനമുറി'(meditation hall) എന്നിവ സന്ദര്‍ശിച്ച്, കടല്‍ക്കാറ്റിന്‍റെ തലോടലേറ്റ് അല്‍പനേരം നിന്നു. ഭാരതീയ സാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളിലൊന്നായ, തമിഴ് ബൈബിള്‍, ദക്ഷിണവേദം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന 'തിരുക്കുറലി'ലെ 133 അധികാരസ്ഥാനങ്ങളെ സൂചിപ്പിക്കും വിധം, 133 അടി ഉയരത്തില്‍, അതിന്‍റെ രചയിതാവിന്‍റെ പൂര്‍ണാകായപ്രതിമ, കരിങ്കല്ലില്‍ കൊത്തിയെടുത്ത്, വിവേകാനന്ദപ്പാറക്കടുത്തായിത്തന്നെ സ്ഥാപിച്ചിരിക്കുന്നു. കടലലകള്‍ പാദപൂജ ചെയ്യുന്ന ആ പാറമുകളില്‍, ഇന്ത്യന്‍ ഉപദ്വീപിനെയാകെ, തന്‍റെ മഹത്‌സൃഷ്ടികള്‍ക്ക് തൂലിക ചലിപ്പിച്ച വലം കൈയ്യുയര്‍ത്തി, അനുഗ്രഹവര്‍ഷത്തില്‍ നനച്ചു നിര്‍ത്തുന്നു തിരുവള്ളുവര്‍. പാറയില്‍ നിന്ന് തിരക്കിട്ടിറങ്ങി അസ്തമയം കാണാന്‍ ബീച്ചിലെത്തിയപ്പോഴേക്കും സൂര്യന്‍ തിരി താഴ്ത്തിക്കഴിഞ്ഞിരുന്നു. കാര്‍മേഘപാളികള്‍ ആ സുന്ദര ദൃശ്യം ആരെയും കാണിക്കാതെ മറച്ചു പിടിച്ചിരുന്നു. ഇനി മടങ്ങാം....... എങ്കിലും നിരാശയില്ല. യാത്രകള്‍ ചിലപ്പോള്‍ അങ്ങിനെയാണ്.....പ്രതീക്ഷിച്ചത് കാണാന്‍ സാധിച്ചെന്നു വരില്ല. അല്ലെങ്കിലും കടലിന്‍റെ അഗാധതയിലേക്കാഴ്‌ന്നു പോകുന്ന ആ സിന്ദൂരപ്പൊട്ടിന്‍റെ ദൃശ്യം, 600km ല്‍ കൂടുതല്‍ കടല്‍ത്തീരമുള്ള നമ്മുടെ കാഴ്ചകളില്‍ പരിചിതമാണല്ലൊ......... ![]() |
|
കന്യാകുമാരി-കന്യാകുമാരി
Subscribe to:
Posts (Atom)


